Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘ഇറാനിൽ ആക്രമണം തുടരും; എല്ലാ സ്ഥലങ്ങളും ആക്രമിക്കും’; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി

‘ഇറാനിൽ ആക്രമണം തുടരും; എല്ലാ സ്ഥലങ്ങളും ആക്രമിക്കും’; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി

ഇറാന് മുന്നറിയിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ എല്ലാ സ്ഥലങ്ങളും ആക്രമിക്കുമെന്ന് നെതന്യാഹു പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. 150ൽ അധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അറിയിച്ചു.

ടെൽ അവീവിലും, ജെറുസലേമിലും ഇറാന്റെ ആക്രമണം നടന്നുവെന്നും 7 സൈനികർക്ക് പരുക്കേറ്റെന്നും ഐഡിഎഫ് അറിയിച്ചു.ഇറാന്‍റെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ് യുകെ ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

സംഘർഷം രൂക്ഷമായതോടെ ഇസ്രയേൽ പ്രധാനനേതാക്കളെ ബങ്കറുകളിലേക്ക് മാറ്റി. മിസൈൽ ആക്രമണം നിർത്തിയില്ലെങ്കിൽ ഗുരുതരപ്രത്യാഘാതമുണ്ടാകുമെന്ന് ഇറാന് ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്. ഇറാനിൽ തെരുവുകൾ ശൂന്യം. കടകളും സൂപ്പർമാർക്കറ്റുകളും അടഞ്ഞുകിടന്നു. ഇറാൻ ആക്രമിച്ച ടെൽ അവീവിൽ സുരക്ഷാസേനയുടെ രക്ഷാപ്രവർത്തനം. സംഘർഷം രൂക്ഷമായതിനെത്തുടർന്ന് യുഎൻ സെക്യൂരിറ്റി കൌൺസിൽ അടിയന്തരയോഗം ചേർന്നു. എന്ത് വിലകൊടുത്തും ആക്രമണങ്ങൾ ഒഴിവാക്കണമെന്ന് യുഎൻ അണ്ടർ സെക്രട്ടറി ജനറൽ റോസ്മേരി ഡികാർലോ ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments