ഇലിനോയ് : ഇലിനോയിലെ വീട്ടിൽ നിന്ന് കാണാതായ സമ്മർ ഇക്വിറ്റ്സ് (31) എന്ന യുവതിയെ മണിക്കൂറുകൾക്കകം ഫ്ലോറിഡയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഫ്ലോറിഡയിലെ വാൾട്ട് ഡിസ്നി വേൾഡ് തീം പാർക്കിലെ റിസോർട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.
വാൾട്ട് ഡിസ്നി വേൾഡ് തീം പാർക്കിന്റെ കടുത്ത ആരാധികയായിരുന്നു യുവതി. യുവതി വീട്ടിൽ നിന്ന് ഫ്ലോറിഡയിലേക്ക് പോകുന്ന വിവരം ആരോടും പറഞ്ഞിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.



