തിരുവനന്തപുരം: ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കവെ മലയാളി വെടിയേറ്റ് മരിച്ചു. തുമ്പ മേനംകുളം സ്വദേശി ഗബ്രിയേൽ പെരേര ആണ് കൊല്ലപ്പെട്ടത്. ജോർദാൻ വഴി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ച നാലംഗ സംഘത്തിലുള്ള വ്യക്തിയായിരുന്നു ഗബ്രിയേൽ. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബന്ധു കൂടിയായ എഡിസണ് കാലിന് വെടിയേറ്റിട്ടുണ്ട്. ചികിൽസയിലായിരുന്ന ഇയാൾ ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി. അഹീെ ഞലമറ ‘ഏറ്റവുമധികം ദ്രോഹിച്ചത് മുരളി, ഷൂട്ടിന് വരാതെ എവിടെയെങ്കിലും വെള്ളമടിക്കാൻ പോവും’; മണക്കാട് രമേശ് എഡിസൺ നൽകിയ വിവരത്തെ തുടർന്നാണ് ഗബ്രേയിൽ കൊല്ലപ്പെട്ടുവെന്ന് ബന്ധുക്കൾ അറിയുന്നത്. പിന്നാലെ എംബസിയിൽ നിന്ന് വിവരം ലഭിച്ചുവെന്നും പറയപ്പെടുന്നു. ഗബ്രിയേലിനും എഡിസണും ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ ഇസ്രായേൽ സൈന്യം പിടികൂടി ജയിലിൽ അടച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ വിവരങ്ങളിൽ ഔദ്യോഗിക പ്രതികരണം കൂടി ലഭിേക്കണ്ടതുണ്ട്…