Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ രോഗി ഡോക്ടര്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി

ഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ രോഗി ഡോക്ടര്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി

ഇ- സഞ്ജീവനി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷനിടെ രോഗി ഡോക്ടര്‍ക്കുനേരെ നഗ്നതാപ്രദര്‍ശനം നടത്തിയെന്ന് പരാതി. തൃശൂര്‍ സ്വദേശി മുഹമ്മദ് സുഹൈദ് എന്ന യുവാവിനെതിരെയാണ് ഡോക്ടറുടെ പരാതി. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് പരാതിക്കാരി. വീട്ടിലിരുന്നുള്ള പരിശോധനയ്ക്കിടെയായിരുന്നു സംഭവം. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇ സഞ്ജീവനി ലോഗിന്‍ ചെയ്യാനുപയോഗിച്ച നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പരിശോധന തുടങ്ങിയ ഉടന്‍ മുഖം കാണിക്കാതെ രോഗി സ്വകാര്യഭാഗങ്ങള്‍ കാണിച്ചെന്നാണ് പരാതി. വ്യാജ ഐഡി ഉപയോഗിച്ചാണ് ഇയാള്‍ ലോഗിന്‍ ചെയ്തതെന്നാണ് പൊലീസിന് സംശയം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com