മോഹൻലാല്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. വൻ ഹൈപ്പാണ് എമ്പുരാന് ലഭിക്കുന്ന. പ്രീ സെയിലില്‍ മാത്രം കിട്ടിയ കളക്ഷൻ കണക്കുകള്‍ മോഹൻലാല്‍ ആദ്യമായി പുറത്തുവിട്ടു. ചിത്രം ഓപ്പണിംഗ് വീക്കെൻഡ് 58 കോടി രൂപയാണ് പ്രീ സെയിലായി നേടിയിരിക്കുന്നത്.
ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. സംവിധായകൻ പൃഥ്വിരാജാണ് എന്നതാണ് മോഹൻലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും ഓപ്പണിംഗ് കളക്ഷൻ കളക്ഷൻ എമ്പുരാൻ ഉറപ്പിച്ചതോടെ ആരാധകര്‍ ആവേശത്തിലാണ്.