Sunday, January 18, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎച്ച്1ബി വീസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ

എച്ച്1ബി വീസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ

വാഷിങ്ടൻ: എച്ച്1ബി വീസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ. ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്‌തിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങളാണ് യുഎസ് സർക്കാർ റദ്ദാക്കിയത്. 2026 മേയ് വരെ ഇത്തരം അഭിമുഖങ്ങൾ മാറ്റിവച്ചിട്ടുണ്ടെന്നും പുനഃക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യക്കാരിൽ നിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

‘‘ഈ പ്രശ്നങ്ങളും ഞങ്ങളുടെ ആശങ്കകളും ഞങ്ങൾ യുഎസിനെ അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വീസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ രാജ്യത്തിന്റെ പരമാധികാര മേഖലയിലാണ്’’ – വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. പുതിയ എച്ച്1ബി വർക്ക് വീസകൾക്ക് ഒറ്റത്തവണ ഫീസ് ഒരുലക്ഷം ഡോളർ ആയാണ് ഏർപ്പെടുത്തിയത്. നിയമം യുഎസിൽ താൽക്കാലിക തൊഴിൽ തേടുന്ന ഇന്ത്യൻ തൊഴിലാളികളെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments