തിരുവനന്തപുരം : എഡിഎം നവീൻ ബാബുവും കണ്ണൂർ കളക്ടർ അരുൺ കെ.വിജയനും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിലെ മൊഴി. കളക്ടർ അവധി നൽകാത്തതിലടക്കം നവീൻ ബാബുവിന് വിഷമമുണ്ടായിരുന്നെന്നാണ് എഡിഎമ്മിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് മൊഴി നൽകിയത്. തെറ്റ് പറ്റിപ്പോയെന്ന് നവീൻ ബാബു തന്നോട്ട് പറഞ്ഞതായാണ് എഴുതി നൽകിയെങ്കിലും കൂടുതൽ കാര്യങ്ങൾ കളക്ടർ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
-
- ‘എനിക്കേറ്റവും പ്രിയപ്പെട്ട എഡിഎം’ എന്നായിരുന്നു നവീൻ ബാബുവിൻറെ മരണശേഷം കുടുംബത്തിന് കലക്ചർ നൽകിയ കത്ത്. അതേ സമയം നവീൻ ബാബുവിൻറെ കുടുംബം തുടക്കം മുതൽ കലക്ടറെ സംശ’യിക്കുന്നുണ്ട്. ലാൻറ് റവന്യു ജോയിൻറ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ എഡിഎമ്മിൻറെ സിഎയുടെ മൊഴി ഇങ്ങനെ. ”നവീൻ ബാബുവും കലക്ടറും തമ്മിൽ നല്ല മാനസിക അടുപ്പമുള്ളതായി തോന്നിയിട്ടില്ല. കളക്ടർ എഡിഎമ്മിന് നേരത്തെ ഷോകോസ് നോട്ടീസ് നൽകിയിരുന്നു. വാരാന്ത്യങ്ങളിൽ കളക്ടർ അവധി നൽകാതിരുന്നതിൽ എഡിഎമ്മിന് ദുഖമുണ്ടായിരുന്നു. പത്തനംതിട്ട കളക്ടറേറ്റിലേക്ക് ട്രാൻസ്ഫർ ലഭിച്ചിട്ടും പകരം ആളെത്താതെ വിടില്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. പത്തനംതിട്ട കലക്ടർ നേരിട്ട് കണ്ണൂർ കലക്ടറെ വിളിച്ചിട്ടും വിടുതൽ നൽകാത്തതിൽ നവീൻബാബുവിന് വിഷമമുണ്ടായിരുന്നു.