കുമളി: വിവാദങ്ങൾക്ക് തിരികൊളുത്തിയ മലയാള സിനിമ എമ്പുരാനെതിരെ തമിഴ്നാട്ടിലെ സംഘടനകളും രംഗത്ത്. പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ എമ്പുരാൻ സിനിമയിൽനിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിനോട് സാദൃശ്യമുള്ള പരാമർശങ്ങൾ നീക്കിയില്ലെങ്കിൽ സമരം സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.
തേനി ജില്ലയിലെ കർഷകസംഘമാണ് സിനിമക്കെതിരെ ആദ്യം രംഗത്തെത്തിയത്. ഇതിനുപിന്നാലെ നാം തമിഴർ കക്ഷിനേതാവും മുൻ സിനിമ സംവിധായകനുമായ സീമാനും രംഗത്തെത്തി.
അണക്കെട്ട് തകരുമെന്ന തരത്തിലുള്ള പരാമർശങ്ങൾ സിനിമയിലുള്ളത് നീക്കിയില്ലെങ്കിൽ വഴിതടയൽ ഉൾപ്പെടെ ശക്തമായ സമരം സംഘടിപ്പിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഇതിന്റെ മുന്നോടിയായി മധുര ജില്ലയിലെ ഉശിലംപെട്ടിയിൽ കർഷകസംഘം കഴിഞ്ഞ ദിവസം സിനിമക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.