.
തിരുവനന്തപുരം: എമ്പുരാൻ വിവാദം കത്തി നിൽക്കെ ബിജെപിക്കും പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനുമെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. എമ്പുരാൻ ബഹിഷ്‌കരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ പറയാതെ പറഞ്ഞിരിക്കുകയാണെന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു. ചിത്രം കാണില്ലെന്ന് പ്രഖ്യാപിച്ചതോടെ അണികൾക്കും കൃത്യമായ സന്ദേശമാണ് നൽകിയിരിക്കുന്നത്. ലിബറൽ മുഖത്തോടെ ബിജെപി പ്രസിഡന്റായ രാജീവ് ചന്ദ്രശേഖർ എത്ര പെട്ടെന്നാണ് അസഹിഷ്ണുതയുടെ പ്രതീകമായി മാറിയതെന്നും സന്ദീപ് പറഞ്ഞു.