Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎസ്ഐയുടെ പാട്ടിന് കാണികളുടെ കൂവല്‍, പിന്നാലെ ലാത്തി വീശി പൊലീസ്; അന്വഷണം

എസ്ഐയുടെ പാട്ടിന് കാണികളുടെ കൂവല്‍, പിന്നാലെ ലാത്തി വീശി പൊലീസ്; അന്വഷണം

കൂത്താട്ടുകുളം ഇടയാർ ഇഫാൻസ്‌ ക്ളബ്ബിലെ വാർഷിക ആഘോഷത്തിനിടെയാണ് എസ്എച്ച്ഒ വിൻസന്റ് ജോസഫിന് ഒരു ആഗ്രഹം സ്റ്റേജിൽ കയറി ഒരു പാട്ട് പാടണം. എസ്ഐ അല്ലെ ആയിക്കോട്ടെയെന്ന് സംഘാടകര്‍. പിന്നാലെ പാട്ട് പാടി എസ്ഐ, ആദ്യവരി കഴിഞ്ഞില്ലാ, പിന്നാലെയെത്തി നല്ല ഒന്നാന്തരം കൂവല്‍. കാണികൾക്ക് ഇടയിൽ നിന്ന് കൂവലുകൾ ഉയർന്നു. പിന്നാലെ ഉണ്ടായി സംഘർഷം. നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി.  പലർക്കും പരുക്കേറ്റു. പരുക്കേറ്റവരെ പൊലീസ് വാഹനത്തിൽ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്.

സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. മുഖ്യമന്ത്രിയ്ക്കും IG യ്ക്കും പ്രദേശവാസിയായ വി പി ജോസഫ് ആണ് പരാതി നൽകിയത്. പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വഷണവും ആരംഭിച്ചു.

അതിനിടെ പരാതിയും ആരോപണവും  വിൻസന്റ് ജോസഫ് തള്ളി. മദ്യപിച്ചിട്ടില്ലെന്നും സംഘർഷം ഉണ്ടായത് മറ്റൊരു സാഹചര്യത്തിൽ ആണെന്നുമാണ്  വിശദീകരണം. കഴിഞ്ഞ ശനിയാഴ്ചയാണ് ഗാനമേള നടക്കുന്നത്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments