Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷന്‍ 7 മുതൽ തിരുവല്ലയില്‍

ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷന്‍ 7 മുതൽ തിരുവല്ലയില്‍

തിരുവല്ല : മലയാളമണ്ണില്‍ നൂറുവർഷം പിന്നിട്ട പെന്തെക്കോസ്തു നിറവിനെ അനുസ്മരിക്കാൻ കേരളത്തിലെ പെന്തെക്കോസ്തു സമൂഹം സഭയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മേലധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒത്തുകൂടുന്നു. 7 മുതൽ 14 വരെ പബ്ലിക് സ്റ്റേഡിയത്തില്‍ യുണൈറ്റഡ് പെന്തെക്കോസ്തു ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഐക്യപെന്തെക്കോസ്തു കണ്‍വന്‍ഷന്‍ ( ഉണര്‍വ് -’24) നടക്കും. കേരളത്തിലെ പെന്തെക്കോസ്തു സഭകള്‍ സംയുക്തമായി നേതൃത്വം നല്‍കുന്ന മഹാസമ്മേളനത്തില്‍ അഭിഷിക്തരായ ലോകപ്രശസ്ത സുവിശേഷ പ്രഭാഷകരും ഗായകരും ശുശ്രൂഷിക്കും.

പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, ജേക്കബ് ജോണ്‍, ആര്‍. എബ്രഹാം, പോള്‍ തങ്കയ്യ ബെംഗളൂര്‍, സി.സി. തോമസ്, വി.ടി. എബ്രഹാം, ഒ.എം. രാജുകുട്ടി, സാം ജോര്‍ജ്, ജേക്കബ് ജോര്‍ജ് യു.കെ., മാത്യു വര്‍ഗീസ് യു.എസ്.എ., എന്‍. പീറ്റര്‍ പാറശാല, രവി മണി, എന്‍.പി. കൊച്ചുമോന്‍, നൂര്‍ദ്ദീന്‍ മുള്ള, തമ്പി മര്‍ക്കോസ്, റെജി ശാസ്താംകോട്ട, ടിനു ജോര്‍ജ്, സുരേഷ് ബാബു, അനി ജോര്‍ജ്, വി.ടി. റെജിമോന്‍ കാനഡ, ഫിന്നി ജേക്കബ് ശേഖര്‍ കല്യാണ്‍പൂര്‍, പാസ്റ്റര്‍ ടോമി ജോസഫ് യു.എസ്., എബ്രഹാം ജോസഫ്, സി.പി. മാത്യു, എന്‍.സി. ജോസഫ്, എം.ഡി. രാജന്‍, ടി.വി. പോത്തന്‍, റോയി ഡാനിയേല്‍ മാത്യു, ബിബിന്‍ മാത്യു, അലക്സാണ്ടര്‍ പി. ഡാനിയേല്‍, മാത്യു ടി.സി, ജസ്റ്റിന്‍ മോസസ്, കോശി വൈദ്യന്‍, കെ.എസ്. ജോസഫ് എന്നിവര്‍ പ്രസംഗിക്കും.

കണ്‍വന്‍ഷനു തുടക്കം കുറിക്കുന്ന ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ പ്രശസ്ത ഗായകന്‍ ഷെല്‍ഡന്‍ ബംഗാരയും ടീമും പങ്കെടുക്കുന്ന മ്യൂസിക് ഫെസ്റ്റും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലോകപ്രശസ്ത ഗായകരായ സണ്ണി വിശ്വാസ് കൊല്‍ക്കത്ത, രഞ്ജിത്ത് എബ്രഹാം ഡെല്‍ഹി, കെ. ബി. ഇമ്മാനുവല്‍, ലോഡ്സണ്‍ ആന്‍റണി, ഷാരോണ്‍ വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ ബാന്‍റിനോടൊപ്പം ഗാനങ്ങള്‍ ആലപിക്കും. ഇവരോടൊപ്പം 101 അംഗ ഗായകസംഘം കേരളത്തിലെ പ്രശസ്ത ക്രിസ്തീയ കലാകാരന്മാരോടൊപ്പം ഗാനങ്ങള്‍ ആലപിക്കും.

ദിവസവും രാവിലെ 5 മുതല്‍ 6.30 വരെ പാസ്റ്റര്‍ ജേക്കബ് ജോണിന്‍റെ നേതൃത്വത്തില്‍ പഞ്ചാബില്‍ നിന്ന് എത്തിയ സുവിശേഷസംഘം പ്രഭാത പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കും. ഹിന്ദി സര്‍വീസ് എല്ലാദിവസവും രാവിലെ 8 മുതലും 10 മുതൽ ഉച്ചക്ക് 1 മണി വരെ ഫയര്‍ കോണ്‍ഫറന്‍സും രോഗശാന്തി അഭിഷക്ത ശുശ്രൂഷകളും നടക്കും. ഒപ്പം മിഷനറി കോണ്‍ഫറന്‍സുകള്‍, പാസ്റ്റേഴ്സ് മീറ്റിങ്, യൂത്ത് ആന്‍ഡ് റിവൈവല്‍ മീറ്റിങ്, ലേഡീസ് കോണ്‍ഫ്രന്‍സ് എന്നിവയും നടക്കും. പാസ്റ്റര്‍മാരായ ജസ്റ്റിന്‍ ഡാനിയേല്‍, എബി പി. മാത്യു, എബി പീറ്റര്‍, സാം പീറ്റര്‍, സിസ്റ്റേഴ്സ് രേഷ്മ ഷിബു തോമസ്, സാലി ജെയിംസ്, ഡോ. ജോളി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. ശനിയാഴ്ച നടക്കുന്ന 

സാംസ്കാരിക സമ്മേളനത്തില്‍ മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

ആയിരം രൂപ നല്‍കി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരാഴ്ചത്തേക്കുള്ള താമസവും ഭക്ഷണവും ക്രമീകരിക്കും. കണ്‍വന്‍ഷനോട് അനുബന്ധിച്ച് 50 പേര്‍ക്ക് വിവാഹസഹായം, ശുശ്രൂഷയില്‍ അരനൂറ്റാണ്ട് പിന്നിട്ടവരെ ആദരിക്കല്‍, കിഡ്നി രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റുകളുടെ വിതരണം, ഭിന്നശേഷിക്കാർക്ക് കൃത്രിമ കാല്‍ വിതരണം എന്നിവ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com