പി പി ചെറിയാൻ
ഡാളസ് :ഡാളസിലെ ഹിൽട്ടൺ അനാറ്റോൾ ഹോട്ടലിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ എത്തിയ വിവരം ടിക് ടോക്കിലൂടെ പങ്കുവെച്ച 20-കാരിയായ യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഹോട്ടലിലെ വാലെ ജീവനക്കാരിയായിരുന്ന ഗിയ എന്ന യുവതിയാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വീഡിയോയിലൂടെ പുറത്തുവിട്ടത്.
കമ്പനിയുടെ സോഷ്യൽ മീഡിയ പോളിസി ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. “എന്റെ ജോലിയെക്കാൾ കൂടുതൽ ഞാൻ വിലമതിക്കുന്നത് കുടുംബങ്ങളുടെ സുരക്ഷയ്ക്കാണ്” എന്ന് ഗിയ പ്രതികരിച്ചു. രാജ്യത്ത് വ്യാപകമായി കുടിയേറ്റക്കാരെ നാടുകടത്താനുള്ള നടപടികൾ ശക്തമാകുന്നതിനിടെയാണ് ഈ സംഭവം നടന്നത്.



