മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഒമ്പത് വിദേശികള്‍ പിടിയില്‍. റോയല്‍ ഒമാന്‍ പൊലീസാണ് നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദേശികളെ അറസ്റ്റ് ചെയ്തത്.
അഫ്ഗാന്‍ സ്വദേശികളാണ് അറസ്റ്റിലായത്. ഒമാനിലെ ഖസബ് വിലായത്തിലാണ് ഇവര്‍ പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. മുസന്ദം ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിലെ കോസ്റ്റ്ഗാര്‍ഡ് പൊലീസാണ് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ച ഒമ്പത് പേരെ പിടികൂടിയതെന്ന് റോയല്‍ ഒമാന്‍ പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച ഒമ്പത് വിദേശികള്‍ പിടിയില്‍
RELATED ARTICLES



