Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒരു മയവും വേണ്ടെന്ന് ട്രംപ്; അറസ്റ്റുകളും നാടുകടത്തലുകളും കൂട്ടാൻ നിർദേശം നൽകി

ഒരു മയവും വേണ്ടെന്ന് ട്രംപ്; അറസ്റ്റുകളും നാടുകടത്തലുകളും കൂട്ടാൻ നിർദേശം നൽകി

വാഷിംഗ്ടണ്‍: ഡെമോക്രാറ്റുകൾ ഭരിക്കുന്ന വലിയ നഗരങ്ങളിൽ നിന്ന് കുടിയേറ്റക്കാരെ തടങ്കലിൽ വെക്കുന്നതും നാടുകടത്തുന്നതുമായ ശ്രമങ്ങൾ വർദ്ധിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന്‍റെ നിര്‍ദേശം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ICE) ഉദ്യോഗസ്ഥര്‍ക്കാണ് ഈ നിർദ്ദേശം നൽകിയത്. ഈ നയത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ നിലനിൽക്കുമ്പോഴും, നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരായ നടപടികൾ അദ്ദേഹം ശക്തമാക്കുകയാണ്.

ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ പദ്ധതി വിജയകരമാക്കാൻ ഐസിഇ ഉദ്യോഗസ്ഥർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജൂൺ 15 ന് വൈകുന്നേരം ട്രംപ് ട്രൂത്ത് സോഷ്യലിൽ ഒരു പോസ്റ്റ് പങ്കുവെച്ചു. കഴിഞ്ഞയാഴ്ച ലോസ് ഏഞ്ചൽസിൽ നടന്ന ഐസിഇ റെയ്ഡുകൾക്കെതിരെ വലിയ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്നാണ് ട്രംപിന്‍റെ ഈ ഉത്തരവ് വന്നത്. കലാപകാരികളെ അടിച്ചമർത്താൻ അദ്ദേഹം നാഷണൽ ഗാർഡിനെയും മറീനുകളെയും വിന്യസിക്കുകയും, ജൂൺ 14 ന് നടന്ന നോ കിംഗ്സ് റാലികളിലൂടെ പ്രതിഷേധം രാജ്യത്തുടനീളമുള്ള നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments