കൊച്ചി: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ. കൊച്ചിയിൽ ഇറങ്ങേണ്ട മൂന്ന് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേയ്ക്ക് തിരിച്ചു വിട്ടു. രാവിലെ 11.15 ന് മുംബൈയിൽ നിന്നെത്തിയ ആകാശ എയർ വിമാനം, 11.45 ന് അഗത്തിയിൽ നിന്നെത്തിയ അലയൻസ് എയർ വിമാനം, 12.50 ന് മുംബൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനം എന്നിവയാണ് തിരിച്ചു വിട്ടത്. ഉച്ചയ്ക്കു ശേഷം മഴ കുറഞ്ഞതിനെ തുടർന്ന് വിമാനങ്ങൾ കൊച്ചിയിൽ മടങ്ങിയെത്തുകയും ചെയ്തു.
കനത്ത മഴയിൽ കൊച്ചിയിൽ ഇറങ്ങാൻ കഴിയാതെ വിമാനങ്ങൾ; സമീപ വിമാനത്താവളങ്ങളിലേയ്ക്ക് 3 വിമാനങ്ങൾ തിരിച്ചു വിട്ടു
RELATED ARTICLES



