Tuesday, February 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കും

ഡൽഹി: ഇന്ത്യ സന്ദർശിക്കാനൊരുങ്ങി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന മൂന്ന് രാഷ്ട്രങ്ങളടങ്ങുന്ന ഇന്തോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം.

“ആഗോള വ്യാപാര-സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങൾക്കിടയിൽ കരുത്തുറ്റതും സ്വതന്ത്രവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ കാനഡ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ വ്യാപാരം വൈവിധ്യവൽക്കരിക്കാനും ഞങ്ങളുടെ തൊഴിലാളികൾക്കും ബിസിനസ്സുകൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായും ആഗ്രഹിക്കുന്നു,” കാർണി പറഞ്ഞു.

ഇന്ത്യ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായി വാണിജ്യം, നിക്ഷേപം, ഇന്തോ-പസഫിക് പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് യാത്രയുടെ പ്രധാന ലക്ഷ്യം. മുംബൈയിൽ നിന്നാണ് കാർണി ഇന്ത്യാ സന്ദർശനം ആരംഭിക്കുന്നത്. അതിനുശേഷം ന്യൂഡൽഹിയിലെത്തുന്ന കാർണി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും. വ്യാപാരം, ഊർജ്ജം, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടക്കാനാണ് സാധ്യത.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments