തിരുവനന്തപുരം: അപകടകാരികളായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിനായുളള തുക നിശ്ചയിച്ചു. കാട്ടുപന്നികളെ കൊല്ലുന്ന ഷൂട്ടർക്ക് 1500 രൂപ ഓണറേറിയം നൽകാനാണ് സർക്കാരിന്റെ തീരുമാനം. നേരത്തെ ഇത് 1000 രൂപയായിരുന്നു. പന്നിയെ സംസ്‌കരിക്കുന്നയാൾക്ക് 2000 രൂപയും നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണം എന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇനി മുതൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയായിരിക്കും പണം നൽകുക.
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് 1500 രൂപ ഷൂട്ടർക്ക്
RELATED ARTICLES



