
കൂടുതൽ നിയമ നടപടികൾക്കും പ്രതിയെ നാടുകടത്തുന്നതിനായും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. പൊതുമാപ്പ് കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തങ്ങുന്ന പ്രവാസികളെ പിടികൂടുന്നതിനായി സുരക്ഷാ പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ് കുവൈത്ത് അധികൃതർ. ഈ മാസമാദ്യം നിലവിൽ വന്ന പുതിയ റസിഡൻസി നിയമം, നിയമലംഘകർക്ക് പിഴയടക്കാനും അനുരഞ്ജനത്തിനും അവസരമൊരുക്കുന്നുണ്ട്. എന്നാൽ, പൊതുമാപ്പ് കാലാവധി പ്രയോജനപ്പെടുത്താത്ത പ്രവാസികൾക്ക് ഇത് ബാധകമല്ലെന്നും നിയമം കർശനമായി നടപ്പാക്കുന്നതിനും നിയമ ലംഘകരെ നാടുകടത്തുന്നതിനും യാതൊരു വിധ ഇളവുകളും നൽകില്ലെന്നും അധികൃതർ വ്യക്തമാക്കി.