Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കുന്നു; മുതിര്‍ന്ന നേതാക്കള്‍ അസ്വസ്ഥര്‍

കെ.സി വേണുഗോപാല്‍ കോണ്‍ഗ്രസില്‍ പിടിമുറുക്കുന്നു; മുതിര്‍ന്ന നേതാക്കള്‍ അസ്വസ്ഥര്‍

എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും, ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരനുമായ കെ. സി. വേണുഗോപാലിന്റെ രാഷ്ട്രീയ രംഗത്തെ പ്രവര്‍ത്തനം മുതിര്‍ന്ന നേതാക്കളെ അവഗണിച്ചുകൊണ്ടാണെന്ന് പരക്കെ വിമര്‍ശനം.

സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക എന്നിവരുടെ വിശ്വാസം വീണ്ടെടുത്ത കെ.സി. മല്ലികാര്‍ജ്ജുന്‍ കാര്‍ഗെ പോലും വെറും കടലാസ് പ്രസിഡന്റാണ് എന്നാണ് അണിയറയില്‍ പറയുന്നത്.

അതുപോലെ തന്നെ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയിലും മുറുമുറുപ്പ് ശക്തമായി. മുതിര്‍ന്ന നേതാക്കളെ വേണ്ടവിധം പരിഗണിക്കുന്നില്ല എന്ന് അവര്‍തന്നെ ഒളിഞ്ഞും തെളിഞ്ഞും പറയുന്നു.

സ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള നീക്കങ്ങളും ശക്തമായി നടക്കുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് കെ സി വേണുഗോപാലിന്റെ നീക്കം. അത് കൊണ്ട് തന്നെ സംസ്ഥാനത്ത് പരമാവധി വേദികളൊരുക്കാനാണ് കെ സി വേണുഗോപാലിനെ പിന്തുണക്കുന്ന നേതാക്കളുടെ തീരുമാനം. കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ നടന്ന പ്രതിഷേധ പൊതുയോഗം ഉദ്ഘാടനം ചെയ്യാന്‍ കെ സി വേണുഗോപാല്‍ എത്തിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയായിരുന്നു.

പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തില്‍ ഭൂരിഭാഗം പേരും കെ സി വേണുഗോപാലിന്റെ വിശ്വസ്തരും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ എ പി അനില്‍കുമാറും ഷാഫി പറമ്പിലും കെ സിയുടെ സംസ്ഥാനത്തെ മുന്‍നിര

പോഷക സംഘടനകളായ കെഎസ്യുവിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും അദ്ധ്യക്ഷന്‍മാര്‍ കെ സി വേണുഗോപാലിനൊപ്പമാണ്. അതോടൊപ്പം പുതുതായി തെരഞ്ഞെടുക്കപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും കെ സി വേണുഗോപാലിനോടൊപ്പമാണ്.

പുതിയ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഒ ജെ ജെനീഷും വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലും കെ സി വേണുഗോപാലിന്റെ വിശ്വസ്തരാണ്. ഷാഫി പറമ്പിലും ജെനീഷിനെ പിന്തുണച്ചതോടെയാണ് പുതിയ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തില്‍ തീരുമാനമായത്. നേരത്തെ ഐ, എ ഗ്രൂപ്പുകളില്‍ നിലയുറപ്പിച്ചിരുന്ന പുതുതലമുറയിലെ മുഴുവന്‍ നേതാക്കളെയും തനിക്കൊപ്പം നിര്‍ത്താന്‍ കെ സി വേണുഗോപാലിന് കഴിയുന്നുണ്ട്.

ഗ്രൂപ്പുകള്‍ ദുർബ്ബലമാവുകയും ചെന്നിത്തല എംഎല്‍എ മാത്രമായി ഒതുങ്ങുകയും ചെയ്തതോടെ കെ സി പക്ഷത്തേക്ക് കൂട്ടത്തോടെ നേതാക്കള്‍ ഒഴുകുന്ന കാഴ്ചയാണ് കണ്ടത്. ഗ്രൂപ്പിനതീതിയമായി എല്ലാ നേതാക്കളും കെ സി വേണുഗോപാലുമായി കൂടി ബന്ധമുണ്ടാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments