ന്യൂഡൽഹി: കെ.സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നു മാറ്റില്ല. ഡൽഹിയിൽ എഐസിസി ആസ്ഥാനത്തു നടന്ന യോഗത്തിൽ നേതൃമാറ്റം ചർച്ചയായില്ല. കൂട്ടായ നേതൃത്വത്തോടെ മുന്നോട്ടുപോകുമെന്ന് യോഗത്തിനു ശേഷം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിൽ സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഹൈക്കമാൻഡിന്റെ പൂർണമായ നിരീക്ഷണം കേരളത്തിലുണ്ടാകും. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യോഗം അവസാനിച്ചത്. എൽഡിഎഫിന്റെ ദുർഭരണത്തിനെതിരെ ശക്തമായ പോരാട്ടം നടത്തും. യോഗത്തിൽ ശക്തമായ ഐക്യത്തിന്റെ സന്ദേശമാണ് നിഴലിച്ചത്. തദ്ദേശ –നിയമസഭ തിരഞ്ഞെടുപ്പുകളിൽ യുഡിഎഫിനെ വിജയിപ്പിക്കേണ്ട ഉത്തരവാദിത്തം ഓരോ നേതാക്കൾക്കുമുണ്ട്.
കെ. സുധാകരനെ മാറ്റില്ല, നേതൃമാറ്റം ചർച്ചയായില്ല
RELATED ARTICLES



