Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നതും സംസാരിക്കുന്നതെന്നും ശശി തരൂർ

കേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നതും സംസാരിക്കുന്നതെന്നും ശശി തരൂർ

 

ഡൽഹി: താൻ കേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നതും സംസാരിക്കുന്നതെന്നും ശശി തരൂർ എം പി. വേറെ ആർക്കും വേണ്ടിയല്ല എഴുതുന്നത്. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ മറ്റാരും ഉണ്ടായിരുന്നില്ല ഏറെ നാളത്തെ ആവശ്യപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയത്.യാതൊരു പ്രശ്‌നവും ഇപ്പോഴില്ലെന്നും ശശി തരൂർ പറഞ്ഞു.

എടുത്ത ഡാറ്റയുടെ ഉറവിടം ഒക്കെ ലേഖനത്തിൽ പറഞ്ഞിട്ടുണ്ട്. വേറെ സോഴ്‌സിൽ നിന്നും വേറെ ഡാറ്റ ഉണ്ടെങ്കിൽ അത് കാണാനും തയ്യാറാണ്, രേഖകളുടെ അടിസ്ഥാനത്തിലാണ് ലേഖനം എഴുതിയിട്ടുള്ളത്. ഗ്ലോബൽ ഇക്കോസിസ്റ്റം എന്നത് അന്താരാഷ്ട്ര രേഖയാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് കേന്ദ്രസർക്കാരിന്റേതാണ്. ഇത് രണ്ടും സി പി എമ്മിന്റേതല്ലല്ലോ” അദ്ദേഹം പറഞ്ഞു. ” ഇനി വേറെ ഡാറ്റ കിട്ടിയാൽ അതിന്റെ അടിസ്ഥാനത്തിൽ മാറ്റി എഴുതുന്നതാണ്. കേരളത്തിന് വേണ്ടി മാത്രമാണ് എഴുതുന്നത്, വേറെ ആർക്കും വേണ്ടിയിട്ടല്ല. കോൺഗ്രസ് പ്രസിഡന്റ് ഖാർഗയെ ഇത്തവണ കണ്ടിട്ടില്ല. വേറെയൊരു സമയത്ത് കാണും. ഡി വൈ എഫ് ഐ പരിപാടിക്ക് ക്ഷണിച്ചിരുന്നു. ആ ദിവസങ്ങളിൽ വേറൊരു പരിപാടി ഉള്ളതിനാൽ ചോദിച്ചിട്ട് കാര്യമില്ലെന്ന് അറിയിച്ചെന്നും ശശി തരൂർ പറഞ്ഞു. അതേ സമയം തരൂരിന്റെ ലേഖനത്തിനെതിരെ കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ശശി തരൂർ പറഞ്ഞകിനെ വ്യാഖ്യാനിച്ച് വലുതാക്കി എന്നാണ് കെ പി സി സി അധ്യക്ഷനും എം പിയുമായ കെ സുധാകരൻ പറഞ്ഞത്. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ലെന്നും ഈ വിഷയത്തിൽ കൂടുതൽ സംസാരം വേണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവരും അത് നിർത്തിയെന്നും പ്രശ്‌നങ്ങൾ ഇപ്പോൾ അവസാനിച്ചിരിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments