വാഷിങ്‌ടൻ : കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയ്‌ക്കുമേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി. യുഎസിലേക്കുള്ള ലഹരിമരുന്നിന്റെ ഒഴുക്കു തടയാൻ പെട്രോ വിസമ്മതിച്ചുവെന്ന് ആരോപിച്ചാണ് നടപടി. ലഹരിമരുന്ന് നിയന്ത്രണ ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടെന്ന് ആരോപിച്ച് പെട്രോയ്‌ക്കുമേൽ സമ്മർദം വർധിപ്പിക്കുന്നതിനിടെയാണ് ഉപരോധം ഏർപ്പെടുത്തിയത്. ദശാബ്‌ദങ്ങളോളം ലഹരിമരുന്നിനെതിരെ പോരാടുകയും ലഹരിമരുന്ന് ഉപയോഗം കുറയ്‌ക്കാൻ ഞാൻ സഹായിക്കുകയും ചെയ്‌ത സമൂഹത്തിലെ സർക്കാരാണ് തനിക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതെന്ന് പെട്രോ പ്രതികരിച്ചു.
‘പെട്രോ അധികാരത്തിലെത്തിയ ശേഷം കൊളംബിയയിലെ ലഹരിമരുന്ന് ഉപയോഗം ദശാബ്ദങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചുയർന്നു. ഈ ലഹരിമരുന്ന് യുഎസിലേക്ക് ഒഴുകുകയും അമേരിക്കൻ ജനങ്ങളിൽ മരണങ്ങളും അരാജകത്വവും ഉണ്ടാകാനും കാരണമാകുന്നു. ലഹരി സംഘങ്ങളെ സ്കോട്ട് ബെസന്റ് വളരാൻ അനുവദിച്ചു’ – ട്രഷ്റി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞു.



