Friday, October 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗ​സ്സ യു​ദ്ധം 100 ദി​നം പി​ന്നി​ടു​മ്പോ​ൾ പൊലിഞ്ഞത് 10,000 കുട്ടികളുടെ ജീവൻ

ഗ​സ്സ യു​ദ്ധം 100 ദി​നം പി​ന്നി​ടു​മ്പോ​ൾ പൊലിഞ്ഞത് 10,000 കുട്ടികളുടെ ജീവൻ

ഗ​സ്സ യു​ദ്ധം 100 ദി​നം പി​ന്നി​ടു​മ്പോ​ൾ കൊ​ല്ല​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ എ​ണ്ണം 10,000 ക​വി​ഞ്ഞു. ഒ​ക്ടോ​ബ​ർ ഏ​ഴി​നു ശേ​ഷം ഇ​സ്രാ​യേ​ൽ സേ​ന അ​ഴി​ച്ചു​വി​ട്ട മാ​ര​ക ബോം​ബാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 40 ശ​ത​മാ​ന​ത്തി​ലേ​റെ പേ​ർ കു​ട്ടി​ക​ളാ​ണ്. കാ​ണാ​താ​യ​വ​രും ത​ക​ർ​ന്ന കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രും വേ​റെ. മ​ര​ണം സ്ഥി​രീ​ക​രി​ക്കാ​ത്ത​തി​നാ​ൽ ഇ​വ​രെ ക​ണ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഗ​സ്സ​യി​​ൽ ആ​കെ പ​ത്തു​ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ നൂ​റി​ലൊ​ന്നു പേ​രും കൊ​ല്ല​പ്പെ​ട്ടു. ദി​വ​സ​വും ശ​രാ​ശ​രി 100 കു​ട്ടി​ക​ളെ​ങ്കി​ലും കൊ​ല്ല​പ്പെ​ടു​ന്ന​താ​യാ​ണ് ‘സേ​വ് ദി ​ചി​ൽ​ഡ്ര​ൻ’ ക​ൺ​ട്രി ഡ​യ​റ​ക്ട​ർ ജേ​സ​ൺ ലീ ​പ​റ​യു​ന്ന​ത്. ആ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു കാ​ലോ ഒ​രു കാ​ലോ ന​ഷ്ട​പ്പെ​ട്ടു​ക​ഴി​ഞ്ഞു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ, പൊ​ള്ള​ലേ​റ്റ എ​ത്ര​യോ കു​ട്ടി​ക​ൾ. ജീ​വി​ത​കാ​ല​മ​ത്ര​യും അ​വ​ർ​ക്കി​നി മ​റ്റു​ള്ള​വ​രെ​പ്പോ​ലെ എ​ഴു​ന്നേ​റ്റ് ന​ട​ക്കാ​നാ​വി​ല്ല. മാ​താ​പി​താ​ക്ക​ളോ അ​ല്ലെ​ങ്കി​ൽ അ​ടു​ത്ത ​ബ​ന്ധു​ക്ക​ളോ കൊ​ല്ല​പ്പെ​ടാ​ത്ത ഒ​രു കു​ട്ടി​യും ഗ​സ്സ​യി​ലി​ല്ല.

ഇ​നി​യെ​ന്ന് സ്കൂ​ളി​ൽ പോ​കാ​ൻ ക​ഴി​യും എ​ന്ന​തി​നേ​ക്കാ​ൾ എ​ന്ന് വീ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യും എ​ന്നാ​വും അ​വ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. പോ​കാ​ൻ ഒ​രി​ട​വും ബാ​ക്കി​യി​ല്ല എ​ന്ന സ​ത്യം അ​റി​യാ​തെ​യാ​ണ് പ​ല കു​ട്ടി​ക​ളും അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. 370 സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ ത​ക​ർ​ക്ക​പ്പെ​ട്ടു. അ​ടി​യ​ന്ത​ര മാ​നു​ഷി​ക സ​ഹാ​യം ത​ട​യ​പ്പെ​ട്ട് ദു​രി​ത​ത്തി​ലും പ​ട്ടി​ണി​യി​ലു​മാ​ണ് ഗ​സ്സ​യി​ലെ ഏ​താ​ണ്ടെ​ല്ലാ കു​ട്ടി​ക​ളും ക​ഴി​യു​ന്ന​ത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments