Saturday, March 15, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തിരുവനന്തപുരത്ത് വഴിയിൽ തടഞ്ഞ സംഭവം: 5 പേർ അറസ്റ്റിൽ

ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തിരുവനന്തപുരത്ത് വഴിയിൽ തടഞ്ഞ സംഭവം: 5 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ തിരുവനന്തപുരത്ത് വഴിയിൽ തടഞ്ഞ സംഭവത്തിൽ കൗൺസിലർ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽബിജെപി നെയ്യാറ്റിൻകര നഗരസഭാ കണ്‍സിലര്‍ മഹേഷ് ഉള്‍പ്പെടെയുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നടന്ന ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങിന് എത്തിയ തുഷാര്‍ ഗാന്ധിക്കെതിരെ ബുധനാഴ്ച വൈകുന്നേരമായിരുന്നു ബിജെപി ആര്‍എസ് എസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ആര്‍ എസ് എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണം എന്നുമുള്ള തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശമാണ് പ്രതിഷേധത്തിന് വഴിവച്ചത്.തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ വ്യാപക പ്രതിഷേധമായിരുന്നു രാഷ്ട്രീയ സമൂഹിക രംഗത്തുനിന്നും ഉയര്‍ന്നന്നത്. തുഷാര്‍ ഗാന്ധിക്കെതിരായ സംഘപരിവാര്‍ അതിക്രമം രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പ്രതികരിച്ചിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻ കരയിൽ പ്രതിഷേധവും സംഘടിപ്പിച്ചു

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com