Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഗാസയുടെ പുനർനിർമ്മാണത്തിന് യുഎഇ ശതകോടീശ്വരന്റെ ബൃഹദ് പദ്ധതി; ട്രംപിന് തുറന്ന കത്തെഴുതി ഖലഫ് അൽ ഹബ്തൂർ

ഗാസയുടെ പുനർനിർമ്മാണത്തിന് യുഎഇ ശതകോടീശ്വരന്റെ ബൃഹദ് പദ്ധതി; ട്രംപിന് തുറന്ന കത്തെഴുതി ഖലഫ് അൽ ഹബ്തൂർ

ദുബായ്: ഇസ്രയേലിന്റെ ആക്രമണത്തിൽ തകർന്നടിഞ്ഞ ഗാസയുടെ പുനർനിർമാണത്തിന് ബൃഹത്തായ പദ്ധതിയുമായി യുഎഇ ശതകോടീശ്വരനും അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാനുമായ ഖലഫ് അഹ്മദ് അൽ ഹബ്തൂർ. പുനർനിർമാണത്തിനായി അൽ ഹബ്തൂർ ഗ്രൂപ്പിനെയും യുഎഇയെയും ചുമതലപ്പെടുത്തണം എന്നാവശ്യപ്പെട്ട് അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്ത് എഴുതി.

സമാധാന കരാറിന് ട്രംപ് മധ്യസ്ഥത വഹിച്ചതിലൂടെ അദ്ദേഹം സമാധാനത്തിൽ വിശ്വസിക്കുന്നു എന്ന് തെളിയിച്ചതായും യുദ്ധത്തിന്റെ ചാരത്തിൽ നിന്ന് ഗാസയെ ഉയർത്തെഴുന്നേൽപ്പിക്കാൻ ഇതൊരു അവസരമാണെന്നും കത്തിൽ പറയുന്നു. ഗാസയ്ക്ക് ഇന്ന് ആവശ്യം മുദ്രാവാക്യങ്ങളല്ല, മറിച്ച് ഒരു യഥാർഥ ജീവിത പദ്ധതിയാണ്. പ്രസംഗങ്ങളല്ല, പ്രവർത്തിക്കാനുള്ള മനസ്സാണ്. നിർമാണമാണ് സമാധാനത്തിന്റെ ഏറ്റവും ഉദാത്തമായ രൂപമെന്ന് ഞങ്ങൾ വിശ്വസിക്കുന്നുവെന്നും അൽ ഹബ്തൂർ പരഞ്ഞു.

സമാധാന ഉടമ്പടിക്ക് ശേഷം ഗാസയുടെ പുനർനിർമാണത്തിന്റെ മേൽനോട്ടം വഹിക്കാൻ ഒരു ‘ട്രാൻസിഷണൽ ഗാസ അതോറിറ്റി’ക്ക് ട്രംപ് രൂപം നൽകാൻ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് ഈ കത്ത്. ഈ സുപ്രധാന ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഏറ്റവും കഴിവുള്ളത് യുഎഇയിലെ ബിസിനസ് സ്ഥാപനങ്ങൾക്കാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും. ഞങ്ങളുടെ വിജയം കേവലം സിദ്ധാന്തമല്ല; അത് യഥാർഥവും ദൃശ്യവും അളക്കാൻ കഴിയുന്നതുമാണ്, യുഎഇയിൽ സങ്കീർണവും അതിമഹത്തായതുമായ പല പദ്ധതികളും കൃത്യസമയത്ത് പൂർത്തിയാക്കിയ അൽ ഹബ്തൂർ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. വാൾഡോർഫ് അസ്‌റ്റോറിയ, വി ഹോട്ടൽ തുടങ്ങിയ ആഡംബര സ്ഥാപനങ്ങളുടെ ഉടമകളും ഓപറേറ്റർമാരുമാണ് ഈ ഗ്രൂപ്പ്. മിത്സുബിഷി, ബെന്റ്‌ലി, ബുഗാട്ടി തുടങ്ങിയ കാർ ബ്രാൻഡുകളുടെ വിതരണവും ഗ്രൂപ്പിനാണ്.

ഗാസയുടെ പുനർനിർമാണം പതിറ്റാണ്ടുകളെടുക്കേണ്ട ഒന്നല്ല, മറിച്ച് അറബ്-രാജ്യാന്തര സഹകരണത്തിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ സാധ്യമാക്കണം എന്നാണ് അൽ ഹബ്തൂറിന്റെ നിലപാട്. താൽക്കാലിക സഹായമല്ല, മറിച്ച് ശാശ്വതമായ പുനർനിർമാണമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ഇതിനായി അൽ ഹബ്തൂർ ഗ്രൂപ്പിന്റെ എൻജിനീയറിങ് വിഭാഗത്തിന് ഒരു വിശദമായ എൻജിനീയറിങ് പദ്ധതി വികസിപ്പിക്കാനും ഞങ്ങളുടെ ഗവേഷണ കേന്ദ്രത്തിന് ഗാസയെ പുനരുജ്ജീവിപ്പിക്കാനുള്ള ഒരു പ്രായോഗിക റോഡ് മാപ്പ് സൃഷ്ടിക്കാനും നിർദ്ദേശം നൽകി. മൂന്ന് ഘട്ടങ്ങളുള്ളതാണ് ഈ പദ്ധതി.

ആദ്യഘട്ടത്തിൽ, യുദ്ധത്തിൽ തകർന്ന ഭാഗങ്ങൾ വൃത്തിയാക്കി പുതിയ നിർമാണങ്ങൾക്കായി ഒരുക്കുകയും ഗാസ നിവാസികൾക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കുകയും ചെയ്യും. ഇതിനുശേഷം റോഡുകൾ, കെട്ടിടങ്ങൾ, വൈദ്യുതി, വെള്ളം, ശുചീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കും.

ആദ്യ ഘട്ടം (0-15 മാസം): 5,000 കെട്ടിടങ്ങളിലായി 50,000 വീടുകൾ.

രണ്ടാം ഘട്ടം (6 മാസത്തിനുള്ളിൽ): വീണ്ടും 50,000 വീടുകൾ.

മൂന്നാം ഘട്ടം: വീണ്ടും 50,000 വീടുകൾ. ഈ പദ്ധതി പ്രകാരം മൂന്ന് വർഷത്തിനുള്ളിൽ ആകെ 1,50,000 ഭവന യൂണിറ്റുകൾ ഗാസയിൽ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments