Sunday, April 5, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് II പേടകത്തിൽ ടോയ്‌ലറ്റ് തകരാറിൽ

പി.പി ചെറിയാൻ

ന്യൂയോർക്:അപ്പോളോ 13-ന്റെ റെക്കോർഡ് തകർത്ത് ചന്ദ്രനിലേക്ക് കുതിക്കുന്ന നാസയുടെ ആർട്ടെമിസ് II (Artemis II) പേടകത്തിൽ വീണ്ടും ടോയ്‌ലറ്റ് തകരാറിലായി. മൂന്ന് അമേരിക്കക്കാരും ഒരു കനേഡിയൻ പൗരനുമടങ്ങുന്ന നാലംഗ സംഘമാണ് പേടകത്തിലുള്ളത്.

പേടകത്തിലെ മൂത്രവിസർജന സംവിധാനത്തിലാണ് തടസ്സമുണ്ടായിരിക്കുന്നത്. ട്യൂബുകളിൽ ഐസ് കട്ടപിടിച്ചതാകാം കാരണമെന്നാണ് നിഗമനം. നിലവിൽ ബാക്കപ്പ് ബാഗുകൾ ഉപയോഗിക്കാൻ ബഹിരാകാശയാത്രികർക്ക് നിർദ്ദേശം നൽകി.

53 വർഷത്തിന് ശേഷം ചന്ദ്രനിലേക്ക് പോകുന്ന ആദ്യ മനുഷ്യസംഘമാണിത്. തിങ്കളാഴ്ച ഇവർ ചന്ദ്രന്റെ അക്കരെ എത്തി ഫോട്ടോകൾ എടുക്കും. ഭൂമിയിൽ നിന്ന് 4,00,000 കിലോമീറ്റർ അകലേക്ക് സഞ്ചരിച്ച് ഇവർ പുതിയ ദൂരപരിധി റെക്കോർഡ് ഇടും.

റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ (ചന്ദ്രനിലെത്തുന്ന ആദ്യ കറുത്ത വർഗ്ഗക്കാരൻ), ക്രിസ്റ്റീന കോച്ച് (ആദ്യ വനിത), ജെറമി ഹാൻസൺ (ആദ്യ കനേഡിയൻ പൗരൻ) എന്നിവരാണ് സംഘത്തിലുള്ളത്.

പത്തുദിവസത്തെ ദൗത്യം പൂർത്തിയാക്കി ഏപ്രിൽ 10-ന് സംഘം പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങും. ടോയ്‌ലറ്റ് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാസ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments