ഉയരംകൂടും തോറും ചായയുടെ സ്വാദും കൂടുമെന്നൊക്കെ പരസ്യവാചകങ്ങൾ ഉള്ള നാടാണ് നമ്മുടേത്. ചായക്ക് നമ്മുടെയൊക്കെ ജീവിതത്തിൽ സവിശേഷമായ സ്ഥാനം തന്നെയുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. രാവിലെ എണീറ്റാൽ ഒരു ചായ കിട്ടിയില്ലെങ്കിൽ തലവേദ ഉള്ളവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. എന്നാൽ ചായ കുടി ഒരു രീതിയിൽ ആരോഗ്യത്തെ മുന്നോട്ട് നയിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ അത് എത്രത്തോളം വിശ്വസിക്കും? എന്നാൽ അതിൽ യാഥാർഥ്യമുണ്ട്, അതിന്റെ ഉദാഹരണമാണല്ലോ ഗ്രീൻ ടീ. ഇപ്പോഴത്തെ കാലത്ത് ഏറ്റവും കൂടുതൽ ചെറുപ്പക്കാർ ശരീര സംരക്ഷണത്തിന് തിരഞ്ഞെടുക്കുന്ന ഒന്നാണിത്. ഒരുപാട് ചെറുതും വലുതുമായ ഒട്ടേറെ ഗുണങ്ങൾ ഇതിനുണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഗ്രീൻ ടീ പക്ഷേ എല്ലാവർക്കും ഒരുപോലെ അനുഭവം നൽകുന്ന ഒന്നായിരിക്കില്ല. ചിലർക്കൊക്കെ അതിന്റെ രുചി ഇഷ്ടമാവണം എന്നില്ല. അങ്ങനെയുള്ളവർക്ക് അനുയോജ്യമായ ചില ബദൽ ഓപ്ഷനുകൾ നമുക്ക് മുമ്പിലുണ്ട്. ഏതൊക്കെയാണ് ഈ ബദലുകൾ എന്നറിയാം. ഇഞ്ചി ചായ: ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ് ഇഞ്ചി ചായ, അതിന്റെ തെർമോജെനിക് ഗുണങ്ങൾ ഉപയോഗിച്ച് ശരീര താപനില വർധിപ്പിക്കുകയും കലോറി കത്തിക്കുന്നത്കൂട്ടുകയും ചെയ്യുന്നു. കൂടാതെ, ഇത് വയറു നിറഞ്ഞതായി തോന്നാൻ സഹായിക്കുകയും ദഹനം വർധിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. റോസ് ടീ: ശരീരത്തിന് ലഭിക്കുന്ന സുഗന്ധവും ഫലപ്രദവുമായ ഒരു ഓപ്ഷനാണ് റോസ് ടീ. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നവും വെള്ളം നിലനിർത്തുന്നത് കുറയ്ക്കാൻ സഹായിക്കുന്ന നേരിയ ഡൈയൂററ്റിക് ഗുണങ്ങളുമാണ് ഇതിന്റെ പ്രാധാന്യം. സമ്മർദ്ദ നില കുറയ്ക്കുന്നതിലൂടെ, ഇത് അധികം ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ശരീരഭാരം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ് റോസ് ടീ. 5 5 മഞ്ഞൾ ചായ: മികച്ച രീതിയിൽ കുർക്കുമിൻ ആഗിരണം ചെയ്യുന്നതിനായി കറുത്ത കുരുമുളക് ചേർത്ത മഞ്ഞൾ ചായ, കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ്. ഈ ചേരുവകൾ സംയോജിപ്പിക്കുന്നതിലൂടെ, വ്യക്തികൾക്ക് കൊഴുപ്പ് കുറയ്ക്കുന്നതിനെ സഹായിക്കും. കൂടാതെ ശരീര ഭാരം കുറയ്ക്കാനുള്ള ശേഷിയും ഇതിനുണ്ട്.