Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചാർലി കിർക്കിന്റെ മരണം: സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ച ആറ് പേരുടെ വിസ യു.എസ് റദ്ദാക്കി

ചാർലി കിർക്കിന്റെ മരണം: സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ച ആറ് പേരുടെ വിസ യു.എസ് റദ്ദാക്കി

വാഷിംങ്ടൺ: യൂട്ടവാലി സർവകലാശാല ചടങ്ങിനിടെ വെടിയേറ്റു മരിച്ച ചാർലി കിർക്കി​ന്റെ മരണം സമൂഹമാധ്യമങ്ങളിൽ ആഘോഷിച്ചതിന് ആറ് വിദേശികളുടെ വിസ യു.എസ് റദ്ദാക്കി. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാൻ യു.എസ് തയ്യാറല്ല എന്ന് വിസ റദ്ദാക്കിയ വിവരം എക്സിലൂടെ അറിയിച്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു. സൗത്ത് ആഫ്രിക്ക, മെക്സിക്കോ, പാരഗ്വേ തുടങ്ങിയ രാജ്യങ്ങളിലുള്ള ആറ് പേരുടെ വിസയാണ് റദ്ദാക്കിയത്. ചാർലിയുടെ മരണം ആഘോഷിക്കുന്നത് തുടർന്നാൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവർ ആറു പേരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിമർശനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്. കിർക്ക് തന്റെ ജീവിതം മുഴുവൻ വംശീയതയും വിദ്വേഷവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുകയായിരുന്നു എന്നും നരകത്തിൽ എരിഞ്ഞു തീരാൻ അർഹനാണ് കിർക്കെന്നും ഒരു അർജന്റീനിയൻ പൗരൻ പറഞ്ഞതായും അതുകൊണ്ട് അവരുടെ വിസ റദ്ദാക്കിയെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു. കിർക്കിന് മരണാനന്തര ബഹുമതിയായി പ്രസിഡൻഷ്യൽ ‘മെഡൽ ഓഫ് ഫ്രീഡം’ സമ്മാനിച്ച സാഹചര്യത്തിലാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ നിന്നും വിസ റദ്ദാക്കിയുള്ള വാർത്ത വന്നത്.

വലതുപക്ഷ പ്രചാരകനായിരുന്ന ചാർലി കിർക്കിന്റെ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ അനുഭവിക്കേണ്ടിവരുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പറഞ്ഞിരുന്നു. ആരെങ്കിലും ചാർലിയുടെ മരണം ആഘോഷമാക്കുന്നുണ്ടെങ്കിൽ അവരെ ഒറ്റപ്പെടുത്തണമെന്നും വാൻസ് ആവശ്യപ്പെട്ടിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments