തൃശൂർ :ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ പി കെ വാസുദേവൻ അന്തരിച്ചു അന്തിക്കാട് അഞ്ചേരിൽ കുടുംബാംഗമാണ് സിനിമയിലെ നൃത്തം അഭിനയം കലാ സംവിധാനം എന്നീ മേഖലകളിൽ സജീവമായിരുന്നു.തിരി നാരായണ നോടൊപ്പം വിശ്വരൂപം ശ്രീമൂലനഗരം വിജയൻ ഒപ്പം എൻറെ ഗ്രാമം എന്നീ സിനിമകൾ സംവിധാനം ചെയ്തു രാമുകാര്യാട്ട് ജോൺ എബ്രഹാം ബക്കർ കെ എസ് സേതുമാധവൻ എന്നിവരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായി ആയിരുന്നു