വാഷിങ്ടൻ: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ള വനിതയെ പ്രണയിച്ച യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ പുറത്താക്കി. വനിതയുമായി രഹസ്യബന്ധമുണ്ടെന്ന് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥൻ സമ്മതിച്ചിരുന്നു. ഉദ്യോഗസ്ഥന്റെ പേര് പുറത്തുവിട്ടിട്ടില്ല. അതേസമയം, ഒരു ഓൺലൈൻ ചാനലിൽ ഉദ്യോഗസ്ഥന്റെയും കാമുകിയുടെയും വിഡിയോ പ്രത്യക്ഷപ്പെട്ടു.
വിഷയം യുഎസിന്റെ ആഭ്യന്തര പ്രശ്നമാണെന്ന് ചൈനീസ് വിദേശകാര്യ വകുപ്പിന്റെ വക്താവ് പ്രതികരിച്ചു. ചൈനയിലെ യുഎസ് ഉദ്യോഗസ്ഥരോ കുടുംബാംഗങ്ങളോ ചൈനീസ് പൗരന്മാരെ പ്രണയിച്ചാലോ ശാരീരിക ബന്ധത്തിൽ എർപ്പെട്ടാലോ പുറത്താക്കുമെന്ന് കഴിഞ്ഞവർഷം ജോ ബൈഡൻ പ്രസിഡന്റ് ആയിരിക്കെ നിയമം കൊണ്ടുവന്നിരുന്നു.



