Friday, April 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജാമ്യാപക്ഷേ കോടതി തള്ളി, പി.സി ജോർജ് റിമാൻഡിൽ

ജാമ്യാപക്ഷേ കോടതി തള്ളി, പി.സി ജോർജ് റിമാൻഡിൽ

കോട്ടയം: മതവദ്വേഷ പരാമർശത്തിൽ പി സി ജോർജിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പിസി ജോർജിനെ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. പി സി ജോർജിന്റെ ജാമ്യാപക്ഷേ കോടതി തള്ളിക്കൊണ്ടാണ് കോടതി റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതിന് ശേഷം പാലാ സബ് ജയിലിൽ റിമാൻഡ് ചെയ്യും. പി സി ജോ!*!ർജിനെ കസ്റ്റഡയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഹൈക്കോടതി മുൻകൂ!*!ർ ജാമ്യാപേക്ഷ തള്ളിയതോടെ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നു. ഈ നീക്കം മറികടന്ന് പി സി ജോർജ് ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയത്.
പി സി ജോർജിന്റെ ജാമ്യഹർജി പരിഗണിക്കവെ അസിസ്റ്റന്റ് പ്രോസിക്യൂട്ടർ ഓൺലൈനിലാണ് ഹാജരായത്. അഡ്വ. സിറിൽ ജോസഫാണ് പി സി ജോർജിന് വേണ്ടി ഹാജരായത്. ആരോഗ്യ പ്രശ്‌നങ്ങൾ അടക്കം ചൂണ്ടിക്കാണിച്ചായിരുന്നു പി സി ജോർജിന്റെ അഭിഭാഷകന്റെ വാദം. 14 വർഷമായി രാത്രി ഉറങ്ങുന്നത് ഓക്‌സിജൻ സപ്പോർട്ടിലാണെന്നതിന്റെ രേഖകളും പി സി ജോർജ് കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ പിസി ജോർജിന്റെ അഭിഭാഷകന്റെ വാദങ്ങളെല്ലാം നിരാകരിച്ചായിരുന്നു കോടതി പി സി ജോർജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്.
‘ഉദ്യോഗസ്ഥർ മനപൂർവ്വം പരാജയപ്പെടുത്തി, വൈരാഗ്യ ബുദ്ധയോടെ പെരുമാറി’; കായികക്ഷമത പരീക്ഷയിൽ തോറ്റതിൽ ഷിനു ചൊവ്വ
നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതിന് പിന്നാലെ ശനിയാഴ്ച വീട്ടിൽ നോട്ടീസ് നൽകാനെത്തിയ പൊലീസ് സംഘം പി സി ജോർജ് ഇല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഇന്ന് ഉച്ചവരെ സാവകാശം തേടി പി സി ജോർജ് പാലാ ഡിവൈഎസ്പി ഓഫീസിൽ കത്തും നൽകിയിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്. എന്നാൽ പൊലീസ് ഈ കത്തിന് മറുപടി നൽകിയിരുന്നില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com