റാഞ്ചി: ജാർഖണ്ഡിൽ ആടിനെ മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ജംഷഡ്പൂരിലെ ചക്കുലിയ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. കുഷാക് ബെഹറ, ഭോല നാഥ് മാതോ എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ജോർസ ഗ്രാമവാസിയായ ഹർഗോവിന്ദ് നായകിൻ്റെ വീട്ടിൽ നിന്നാണ് യുവാക്കൾ ആടിനെ മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവം കണ്ട വീട്ടുടമ ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ആളുകൾ ഓടിയെത്തുകയും യുവാക്കളെ വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഷാക് സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഭോല നാഥിനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ചു.