Saturday, March 28, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്:രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

ടെക്സസിലെ ഹാൽട്ടൺ സിറ്റി വെടിവെയ്പ്പ്:രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

പി.പി ചെറിയാൻ

ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സ്കൂൾ ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിനും സ്റ്റേഡിയത്തിനും ഇടയിലുള്ള പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്.

പാർക്കിംഗ് ലോറ്റിലെ ഒരു വാഹനത്തിനുള്ളിൽ വെടിയേറ്റ നിലയിൽ രണ്ട് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു. ഇവരെ കൂടാതെ വെടിവെയ്പ്പ് നടത്തിയ ആളും കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം.

രണ്ട് പേർ സംഭവസ്ഥലത്ത് വെച്ചും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും നിലവിൽ മറ്റ് അക്രമികൾക്കായി തിരച്ചിൽ നടത്തുന്നില്ലെന്നും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ വ്യക്തിവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

പോലീസ് പ്രദേശം വളയുകയും കൂടുതൽ അന്വേഷണങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments