Saturday, January 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsടെക്സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

ടെക്സസിൽ കവർച്ചാശ്രമത്തിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു

പി.പി ചെറിയാൻ

ടെക്സസ്: ക്യാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസ്സുകാരൻ വെടിയേറ്റു മരിച്ചു. ജനുവരി 5 തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

അഞ്ച് കൗമാരക്കാടങ്ങുന്ന സംഘം മയക്കുമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസ്സുകാരനായ യുവാവിനെ കാണാൻ എത്തിയതായിരുന്നു. എന്നാൽ യുവാവിനെ തോക്കുചൂണ്ടി കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പോലീസ് പറഞ്ഞു.

സംഘത്തിലെ 16 വയസ്സുകാരൻ തോക്ക് പുറത്തെടുത്തതോടെ, 20-കാരൻ സ്വയരക്ഷയ്ക്കായി തിരികെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.

മരിച്ച കുട്ടിയോടൊപ്പമുണ്ടായിരുന്ന മറ്റ് നാല് കൗമാരക്കാർക്കെതിരെ പോലീസ് കവർച്ചാക്കുറ്റം ചുമത്തി. സ്വയരക്ഷയ്ക്കായി വെടിവെച്ച 20-കാരനെതിരെ നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments