Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ: സ്വാഭാവിക പൗരത്വമുള്ളവരും ഭയത്തിൽ

ട്രംപിന്റെ ഇമിഗ്രേഷൻ നയങ്ങൾ: സ്വാഭാവിക പൗരത്വമുള്ളവരും ഭയത്തിൽ

പി പി ചെറിയാൻ

ന്യൂയോർക്ക്: അമേരിക്കൻ പൗരത്വം ലഭിച്ചവർക്ക് പോലും ഇപ്പോൾ സുരക്ഷിതത്വമില്ലെന്ന ആശങ്കയിലാണ് ഡൊണാൾഡ് ട്രംപിന്റെ പുതിയ ഇമിഗ്രേഷൻ നയങ്ങൾ. യുഎസുമായി പ്രതിബദ്ധത സ്ഥാപിച്ച സ്വാഭാവിക പൗരന്മാർക്ക് (naturalized citizens) രാജ്യം അതേ പ്രതിബദ്ധത തിരികെ നൽകുന്നുണ്ടോ എന്ന് സംശയിച്ചു തുടങ്ങിയിരിക്കുന്നു.

ട്രംപ് ഭരണകൂടം കുടിയേറ്റ നയങ്ങളിൽ വരുത്തുന്ന സമൂലമായ മാറ്റങ്ങൾ, പ്രത്യേകിച്ച് നാടുകടത്തൽ നടപടികൾ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും ‘ജന്മാവകാശ പൗരത്വം’ (birthright citizenship) നിർത്തലാക്കാനുള്ള ശ്രമങ്ങളും, സ്വാഭാവിക പൗരന്മാരുടെ ആത്മവിശ്വാസം ഇല്ലാതാക്കി.

നേരത്തെ ഉറച്ച സംരക്ഷണം നൽകുമെന്ന് കരുതിയ പൗരത്വം ഇപ്പോൾ “മണൽത്തിട്ട പോലെ” അനുഭവപ്പെടുന്നു.

പൗരന്മാരെപ്പോലും അതിർത്തിയിൽ ചോദ്യം ചെയ്യുകയോ തടങ്കലിൽ വെക്കുകയോ ചെയ്യുന്നു എന്ന റിപ്പോർട്ടുകൾ കാരണം രാജ്യം വിട്ടുപോകാനും തിരിച്ചുവരാനും ഇവർ ഭയപ്പെടുന്നു.

ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയും ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നവരുടെയും പൗരത്വം റദ്ദാക്കാനുള്ള (denaturalize) ശ്രമങ്ങൾ നീതിന്യായ വകുപ്പ് ഊർജിതമാക്കുന്നുണ്ട്.

പലരും പരസ്യമായി സംസാരിക്കാൻ പോലും ഭയപ്പെടുന്നു.

പൗരത്വം എന്നത് ഒരു സുരക്ഷാ വലയമായി കരുതിയിരുന്നവർക്ക് ഇന്നുണ്ടായിരിക്കുന്ന ഭയം, രാജ്യം തങ്ങളോട് കാട്ടിയ വഞ്ചനയായി തോന്നുന്നുവെന്ന് സെസായ് പറയുന്നു. അമേരിക്കൻ ചരിത്രത്തിൽ പലപ്പോഴും പൗരത്വം എടുത്തുമാറ്റപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് ചരിത്രകാരനായ സ്റ്റീഫൻ കാൺട്രോവിറ്റ്സ് പറയുന്നു. എന്നാൽ, സ്വാഭാവിക പൗരന്മാരിൽ പോലും ഇത്രയധികം ഭയം മുമ്പ് കണ്ടിട്ടില്ലെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് സെനറ്റർ സിൻഡി നാവ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments