പി പി ചെറിയാൻ
വാഷിങ്ടൺ: ട്രംപ്‌ന്റെ കനഡയ്ക്കുള്ള ടാറിഫുകൾ തടയാൻ ഡെമോക്രാറ്റിക് അവതരിപ്പിച്ച പ്രമേയം സെനറ്റ് അംഗീകരിച്ചു 50-46 എന്ന വോട്ടിൽ നാലു റിപ്പബ്ലിക്കൻ സെനറ്റർമാർ ഡെമോക്രാറ്റുകളോടൊപ്പം വോട്ട് ചെയ്യുകയായിരുന്നു.ലിസ മുർക്കോവ്സ്കി, കെന്റക്കിമിച്ച് മക്കോണൽ, റാൻഡ് പോൾ
മയിനിൽ നിന്നുള്ള സൂസൻ കോളിൻസ് , അലാസ്കയിലെ ലിസ മുർക്കോവ്സ്കി, കെന്റക്കിയിലെ മിച്ച് മക്കോണൽ, റാൻഡ് പോൾ എന്നിവർ പാർട്ടി നിർദ്ദേശത്തെ പിന്തുടരാതെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ഈ പ്രമേയം പ്രതീത്മകമാണെന്നു വിശേഷിപ്പിക്കപ്പെടുന്നു, കാരണം റിപ്പബ്ലിക്കന് ഭൂരിപക്ഷമുള്ള ഹൗസിൽ ഈ പ്രമേയം പാസാക്കാൻ സാധ്യത കുറവാണ്. ട്രംപ് ഇനി 10% ടാറിഫ് വർധിപ്പിച്ചതിനെ തുടർന്ന് അമേരിക്കയും കനഡയും തമ്മിൽ വ്യാപാര തർക്കങ്ങൾ കൂടുതൽ രൂക്ഷമായി തുടരുന്നു.
ഫെബ്രുവരിയിൽ, ട്രംപ് കനഡക്കെതിരെ “ഫെന്റനിൽ” പോലുള്ള മയക്കുമരുന്നുകളുടെ പ്രയോഗം സംബന്ധിച്ചു ഒരു നാഷണൽ എമർജൻസി പ്രഖ്യാപിച്ചിരുന്നു.



