Wednesday, October 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsട്രംപിന്റെ വരവിൽ ആശങ്ക​യെന്ന് ബിൽഗേറ്റ്സ്; കമലഹാരിസിന് 50 മില്യൺ ഡോളർ സംഭാവന ചെയ്തു

ട്രംപിന്റെ വരവിൽ ആശങ്ക​യെന്ന് ബിൽഗേറ്റ്സ്; കമലഹാരിസിന് 50 മില്യൺ ഡോളർ സംഭാവന ചെയ്തു

വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥിയായ കമല ഹാരിസിന് 50 മില്യൺ ഡോളർ സംഭാവന നൽകി വ്യവസായി ബിൽ ഗേറ്റ്സ്. കമലയെ പിന്തുണക്കുന്ന സംഘടനക്കാണ് സംഭാവനയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ​ചെയ്യുന്നു. പരസ്യമായി കമല ഹാരിസിനെ പിന്തുണച്ച് ബിൽഗേറ്റ്സ് രംഗത്തെത്തിയിട്ടില്ലെങ്കിലും ഡോണാൾഡ് ട്രംപിനോട് അദ്ദേഹത്തിന് കടുത്ത എതിർപ്പിട്ടുണ്ട്.

സുഹൃത്തുക്കളോടുള്ള സ്വകാര്യ സംഭാഷണങ്ങളിൽ ഡോണാൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാവുന്നതിലെ ആശങ്ക ബിൽഗേറ്റ്സ് പ്രകടിപ്പിച്ചുവെന്നാണ് സൂചന. ബിൽഗേറ്റ്സിന്റെ നേതൃത്വത്തിലുള്ള ബിൽ&മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും ട്രംപ് അധികാരത്തിലെത്തുന്നതിൽ ആശങ്കയുണ്ട്. കുടുംബാസൂത്രണം, ആരോഗ്യപദ്ധതികൾ എന്നിവയിലെല്ലാം ട്രംപിന്റെ നയങ്ങളിൽ ഫൗണ്ടേഷന് ആശങ്കയുണ്ട്.

ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നവർക്കും ദാരിദ്ര്യം, കാലാവസ്ഥ മാറ്റം എന്നിവക്കെതിരെ പോരാടുന്നവർക്കുമായിരിക്കും ഈ തെരഞ്ഞെടുപ്പിൽ തന്റെ വോട്ടെന്ന് ബിൽഗേറ്റ്സ് പറഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് തനിക്ക് പരിചയമുണ്ട്. എന്നാൽ, ഈ തെരഞ്ഞെടുപ്പ് വ്യത്യസ്തമാണ്. അമേരിക്കക്കും ലോകത്തെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങൾക്കും ഈ തെരഞ്ഞെടുപ്പ് നിർണായകമായിരിക്കുമെന്ന് ബിൽഗേറ്റ്സ് പറഞ്ഞു.

ഇതുവരെ ശതകോടീശ്വരരായ 81 പേരാണ് കമല ഹാരിസിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുള്ളത്. എന്നാൽ, ശതകോടീശ്വരിൽ ഒരാളായ ഇലോൺ മസ്ക് ഡോണാൾഡ് ട്രംപിനെയാണ് പിന്തുണക്കുന്നത്. ട്രംപിന്റെ പരിപാടിയിൽ പ​ങ്കെടുക്കുന്നവർക്ക് സമ്മാനതുകയൊക്കെ മസ്ക് പ്രഖ്യാപിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments