മെക്സികോ സിറ്റി: വെനിസ്വേലയിലെ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ മെക്സിക്കൻ മയക്കുമരുന്ന് മാഫിയകൾക്കെതിരെയും ഏകപക്ഷീയ സൈനിക നടപടിയുണ്ടാകുമെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണി മെക്സികോ തള്ളി.
ട്രംപ് ഭീഷണി മുഴക്കുന്നുണ്ടെങ്കിലും അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് മെക്സിക്കൻ സർക്കാരും രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.
അമേരിക്കയുടെ ആവശ്യങ്ങൾ തങ്ങൾ പാലിക്കുന്നുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക ബന്ധങ്ങൾ നിർണായകമാണെന്നും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷീൻബോം വ്യക്തമാക്കി. യു.എസ് സർക്കാറുമായി മികച്ച ബന്ധമാണ് തങ്ങൾക്കുള്ളത്. അമേരിക്ക തങ്ങളെ ആക്രമിക്കാൻ സാധ്യതയില്ലെന്നും ഷെയിൻബോം കൂട്ടിച്ചേർത്തു.



