ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതില്‍ ട്വിസ്റ്റ്. ജഡ്ജിയുടെ വസതിയില്‍ പണം കണ്ടിട്ടില്ലെന്ന് ഡല്‍ഹി ഫയര്‍ഫോഴ്‌സ് ചീഫ് അതുല്‍ ഗാര്‍ഗ് പറഞ്ഞു. തീ അണച്ചതിന് പിന്നാലെ തീപിടിത്തം സംബന്ധിച്ച് പൊലീസിനെ അറിയിച്ചു. ഉടന്‍ ഫയര്‍ഫോഴ്‌സ് സംഘം സംഭവസ്ഥലത്ത് നിന്നും മടങ്ങി. തീ അണയ്ക്കുന്നതിനിടെ തങ്ങളുടെ സംഘം അവിടെ പണമൊന്നും കണ്ടില്ലെന്നാണ് അതുല്‍ ഗാര്‍ഗെ ആരോപണം നിഷേധിച്ചുകൊണ്ട് പറഞ്ഞത്.
ജഡ്ജിയുടെ വസതിയില്‍ പണം കണ്ടെത്തിയതില്‍ സുപ്രീം കോടതി അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആരോപണം ഫയര്‍ഫോഴ്‌സ് ആരോപണം നിഷേധിച്ചത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.