പി പി ചെറിയാൻ
ഡാലസ്ടെ(ക്സാസ്) :സർക്കാർ അടച്ചുപൂട്ടലിനെ (Government Shutdown) തുടർന്ന് ഈ വർഷത്തെ ഡാലസ്–ഫോർത്ത് വർത്ത് നാഷണൽ സെമിത്തേരിയിലെ വാർഷിക വെറ്ററൻസ് ഡേ പരിപാടി റദ്ദാക്കി..
നവംബർ 11-ന് നടത്താനിരുന്ന ഈ പരിപാടി കഴിഞ്ഞ 20 വർഷത്തിലധികമായി ഓരോ വർഷവും സംഘടിപ്പിച്ചു വരികയായിരുന്നു. എന്നാൽ ഈ വർഷം സർക്കാർ അടച്ചുപൂട്ടൽ മൂലം സെമിത്തേരിയിലേക്ക് പ്രവേശനം, ജീവനക്കാരുടെ സഹായം, സൈനിക ബാൻഡ്, ഫ്ലാഗ് പോൾ തുടങ്ങിയ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാകില്ലെന്ന ആശങ്കയാണ് പരിപാടി റദ്ദാക്കാനുള്ള പ്രധാന കാരണം.
ആവശ്യമായ സൗകര്യങ്ങളില്ലാതെ ഈ പരിപാടി സംഘടിപ്പിക്കൽ അസാധ്യമായിരുന്നു” ഫൗണ്ടേഷൻ ചെയർമാൻ ഗാരി പോപ്ലിൻ മാധ്യമങ്ങളോട് പറഞ്ഞു
2000-ൽ ആരംഭിച്ച ഡാലസ്–ഫോർത്ത് വർത്ത് നാഷണൽ സെമിത്തേരി, ടെക്സാസിലെ പ്രധാന സൈനിക സ്മാരക കേന്ദ്രങ്ങളിൽ ഒന്നാണ്. എന്നാൽ മറ്റ് ചില പ്രദേശങ്ങളിൽ വെറ്ററൻസ് ഡേ ആഘോഷങ്ങൾ ഈ വർഷവും തുടരുമെന്ന് സംഘാടകർ വ്യക്തമാക്കി.



