ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷന്മാര്‍ക്ക് മത്സരവിലക്ക്. ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ക്ക് തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥി ആകുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തും. ലോക്‌സഭ-നിയമസഭ തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ നിന്നും വിലക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. സംഘടനയെ ശക്തിപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പുകള്‍ ചുക്കാന്‍ പിടിക്കുന്നതിനും മുഖ്യചുമതല ഡിസിസി അധ്യക്ഷന്മാര്‍ക്കാണെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.
അഹമ്മദാബാദില്‍ നടന്ന എഐസിസി യോഗത്തിലാണ് തീരുമാനം അന്തിമമാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് പ്രധാനറോളുണ്ടാകുമെന്നാണ് വിവരം. ഡിസിസി അധ്യക്ഷന്മാരെ ഹൈക്കമാന്‍ഡ് നിയമിക്കുന്ന രീതിയും ഒഴിവാക്കും.