Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsദക്ഷിണാഫ്രിക്കിയുടെ സബ്‌സിഡികള്‍ നിര്‍ത്തും, ജി 20 ഉച്ചകോടിയില്‍ ക്ഷണിക്കില്ല: ട്രംപ്‌

ദക്ഷിണാഫ്രിക്കിയുടെ സബ്‌സിഡികള്‍ നിര്‍ത്തും, ജി 20 ഉച്ചകോടിയില്‍ ക്ഷണിക്കില്ല: ട്രംപ്‌

വാഷിങ്ടൺ: 2026ൽ യു.എസിലെ മിയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയി​ൽ പ​ങ്കെടുക്കാൻ ദക്ഷിണാഫ്രിക്കക്ക് ക്ഷണമുണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആ രാജ്യത്തിന് എവിടെയും അംഗമാകാൻ യോഗ്യതയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പരാമർശം. 2025 ഡിസംബർ ഒന്നുമുതൽ 2026 നവംബർ 30 വരെ യു.എസാണ് ജി20 അധ്യക്ഷ സ്ഥാനം വഹിക്കുക.

ദക്ഷിണാ​ഫ്രിക്കയിൽ അടുത്തിടെ നടന്ന ജി20 ഉച്ചകോടിയിൽ യു.എസ് പ​ങ്കെടുത്തില്ല. രാജ്യത്ത് നടക്കുന്ന ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ അഭിസംബോധന ചെയ്യുന്നതിന് ദക്ഷിണാഫ്രിക്കൻ സർക്കാർ വിസമ്മതിക്കുന്നതിനാലാണ് ഉച്ചകോടിയിൽ യു.എസ് പ​​​ങ്കെടുക്കാതിരുന്നതെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

എവിടെയും അംഗത്വത്തിന് അർഹതയുള്ള രാജ്യ​മല്ലെന്ന് ദക്ഷിണാഫ്രിക്ക ലോകത്തിന് മുമ്പിൽ തെളിയിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും സബ്സിഡികളും ഉടൻ നിർത്തും. ജി20 സമാപന ചടങ്ങിൽ പ​​​​​ങ്കെടുത്ത യു.എസ് എംബസിയുടെ മുതിർന്ന പ്രതിനിധിക്ക് അധ്യക്ഷ സ്ഥാനം കൈമാറാൻ ദക്ഷിണാ​ഫ്രിക്ക വിസമ്മതിച്ചു. അതിനാൽ തന്റെ നിർദേശമനുസരിച്ച് അടുത്തവർഷം ഫ്ലോറിഡയിലെ മിയാമിയിൽ നടക്കുന്ന 2026 ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ലെന്നും ട്രംപ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments