Friday, November 15, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ദീപാവലി വിരുന്നിൽ മദ്യവും മാംസവും വിളമ്പിയതിന് മാപ്പ് ചോദിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറിന്റെ ഔദ്യോ​ഗിക വസതിയിൽ നടത്തിയ ദീപാവലി വിരുന്നിൽ മാംസവും മദ്യവും വിളമ്പിയതിൽ രൂക്ഷ വിമർശനമുയർന്നതിന് പിന്നാലെ ഖേദം പ്രകടനം. ചടങ്ങ് സംഘടിപ്പിച്ചതിൽ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുടെ ഓഫീസാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

വിരുന്നിലെ മെനുവിനെക്കുറിച്ച് നേരിട്ട് പരാമർശം നടത്തിയിട്ടില്ലെങ്കിലും, മാപ്പ് ചോദിക്കുന്ന പ്രസ്താവനയാണ് ഓഫീസ് പുറത്തിറക്കിയിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ടുയർന്ന വിമർശനങ്ങൾ അംഗീകരിച്ചതായും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്നതായും സ്റ്റാമറിന്റെ ഓഫീസ് വക്താവ് അറിയിച്ചു.

സംഭവത്തിൽ യുകെയിലെമ്പാടുമുള്ള ഹിന്ദു സമൂഹം വിമർശനം രേഖപ്പെടുത്തിയിരുന്നു. കൂടിയാലോചനകൾ നടത്താതെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് സ്വീകരിച്ച അപക്വമായ പ്രവൃത്തിക്കെതിരെ ബ്രിട്ടണിലെ ഹിന്ദു സംഘടനകളും രം​ഗത്തുവന്നു. ബ്രിട്ടീഷ് ഇന്ത്യൻ കൺസർവേറ്റീവ് പാർട്ടി എംപി ശിവാനി രാജ, വിഷയം സൂചിപ്പിച്ച് സ്റ്റാമറിന് ഔപചാരിക കത്ത് നൽകിയിരുന്നു. ഹിന്ദുസമൂഹത്തിന്റെ പതിവ് ആചാരങ്ങൾക്ക് അനുസൃതമല്ലാത്ത രീതിയിൽ വിരുന്ന സംഘടിപ്പിച്ചതിൽ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ശിവാനി രാജയുടെ കത്ത്. ഇതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് നടപടിയുണ്ടായത്.

കഴിഞ്ഞ വർഷം ഋഷി സുനക് പ്രധാനമന്ത്രിയായിരിക്കെ നടത്തിയ ദീപാവലി വിരുന്നിൽ ഹിന്ദുസമൂഹം തൃപ്തരായിരുന്നു. ഇത്തവണ വിരുന്നിനെത്തിയവർക്ക് മദ്യവും മാംസവും വിളമ്പിയതാണ് വിവാദമായത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments