ബിജെപി മന്ത്രി ദേശീയ പതാക തിരിച്ചുപിടിച്ചു എന്ന ആരോപണവുമായി രാജസ്ഥാന്‍ കോണ്‍ഗ്രസ്. വ്യാഴാഴ്ചയാണ് എക്സ് പേജിലൂടെ പ്രതാപ്ഗഡ് ജില്ലയിലെ ബിജെപി തിരംഗ റാലിക്കിടെയുള്ള വിഡിയോ കോണ്‍ഗ്രസ് പങ്കുവച്ചത്.
പിറകില്‍ നിന്നെടുത്ത വിഡിയോയില്‍ ദേശീയ പതാക തല തിരിച്ചുപിടിച്ചിരിക്കുന്നത് സംസ്ഥാന റവന്യൂ മന്ത്രി ഹേമന്ത് മീണയാണെന്നാണ് രാജസ്ഥാന്‍ പിസിസി എക്സ് പേജില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നത്.
‘ത്രിവർണ പതാക ശരിയായി പിടിക്കാൻ പോലും ഈ ബിജെപിക്കാർക്കറിയില്ല. പാർട്ടിയെ പോലെ തന്നെ അവരുടെ നേതാക്കളും. ഇതാണ് രാജസ്ഥാനിലെ ബി.ജെ.പി സർക്കാർ കാബിനറ്റ് മന്ത്രി ഹേമന്ത് മീണ, ത്രിവർണ പതാക തലകീഴായി പിടിച്ച് നടക്കുന്നു. ത്രിവർണ പതാകയെ അപമാനിച്ച മന്ത്രി മാപ്പ് പറയണം,’ വിഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.



