Thursday, December 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsന്യൂയോർക്ക് മേയർ: സുരക്ഷ ഉറപ്പാക്കാൻ $100 മില്യൺ ഡോളർ മാൻഷനിലേക്ക്

ന്യൂയോർക്ക് മേയർ: സുരക്ഷ ഉറപ്പാക്കാൻ $100 മില്യൺ ഡോളർ മാൻഷനിലേക്ക്

പി.പി ചെറിയാൻ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയെ ‘താങ്ങാനാവുന്ന’ (affordable) നഗരമാക്കി മാറ്റുമെന്ന് വാഗ്ദാനം നൽകി തിരഞ്ഞെടുപ്പിൽ വിജയിച്ച സോഹ്റാൻ മംദാനി സുരക്ഷാ കാരണങ്ങൾ പറഞ്ഞ് മേയറുടെ ഔദ്യോഗിക വസതിയിലേക്ക് മാറാൻ ഒരുങ്ങുന്നു.

പുതിയ ന്യൂയോർക്ക് സിറ്റി മേയറായി ജനുവരിയിൽ ചുമതലയേൽക്കുന്ന മംദാനി, ഭാര്യ രമയോടൊപ്പം മാൻഹട്ടനിലെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷനിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചു.

ഈ വസതിക്ക് ഏകദേശം $100 മില്യൺ ഡോളർ (ഏകദേശം 830 കോടിയിലധികം രൂപ) വിലമതിപ്പുണ്ട്.
താൻ ഭാര്യ രമയുമൊത്ത് ജനുവരിയിൽ ഗ്രേസി മാൻഷനിലേക്ക് മാറും എന്ന് മംദാനി ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.

സിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് സോഹ്റാൻ മംദാനി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments