Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപത്തനംതിട്ടയില്‍ നാളെ കെ എസ് യുവിന്‌റെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ടയില്‍ നാളെ കെ എസ് യുവിന്‌റെ വിദ്യാഭ്യാസ ബന്ദ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്. കെഎസ്‌യു ആണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കെഎസ്‌യുവിന്റെ കൊടികളും തോരണങ്ങളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ പ്രവേശനോത്സവത്തിനോട് അനുബന്ധിച്ച് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ വരവേല്‍ക്കുവാന്‍ വേണ്ടി സ്ഥാപിച്ചിരുന്ന കെഎസ്‌യുവിന്റെ കൊടികളും പോസ്റ്ററുകളും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നശിപ്പിച്ചെന്നാണ് കെഎസ്‌യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

കൊടി തോരണങ്ങള്‍ നശിപ്പിച്ചത് ചോദ്യം ചെയ്ത കെഎസ്‌യു പത്തനംതിട്ട ജില്ലാ സംഘടന ജനറല്‍ സെക്രട്ടറി മെബിന്‍ നിരവേലിനെയും, ജില്ലാ കമ്മിറ്റി അംഗം ആരോണ്‍ സി യേശുദാസ് കാതോലിക്കേറ്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന അഞ്ചു എസ് തുണ്ടിയില്‍, സഖറിയ തോമസ് എന്നിവരെയും അതിക്രൂരമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും കെഎസ്‌യു ആരോപിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ക്കും എല്ലാം സമരം ബാധകമായിരിക്കുമെന്ന് കെഎസ്‌യു പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments