കൊല്ലം: ഏറ്റവും നല്ല ആര്‍.എസ്.എസ് ഏജന്റ് പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരുമറിയാതെ സ്വകാര്യ കാറിൽ മാസ്‌കറ്റ് ഹോട്ടലിലെത്തി ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയതും 1977ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ ജയിച്ചതും ഹൈവേ തകര്‍ന്നുവീണപ്പോള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് സമ്മാനപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കേരളത്തില്‍ ആരെങ്കിലും അനങ്ങിയാല്‍ ‘കൈയും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടു’മെന്ന മുദ്രാവാക്യമാണ് മുഴങ്ങുന്നത്. സര്‍ക്കാറിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ് ഇത് കേരളത്തിലെ ജനങ്ങളോട് പറയുന്നത്. പൊലീസിനെയും മാധ്യമപ്രവര്‍ത്തകരെയും സ്വന്തം പാര്‍ട്ടിക്കാരെയും പ്രതിപക്ഷത്തെയും വെല്ലുവിളിക്കുകയാണെന്നും സതീശൻ പറഞ്ഞു.



