Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതിയ ഭേദഗതിക്ക് അംഗീകാരം; കാനഡയിൽ കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം ലഭിക്കാൻ എളുപ്പമാകും

പുതിയ ഭേദഗതിക്ക് അംഗീകാരം; കാനഡയിൽ കുടിയേറ്റക്കാരുടെ മക്കൾക്ക് പൗരത്വം ലഭിക്കാൻ എളുപ്പമാകും

ഓട്ടവ:∙ കാനഡയിൽ പൗരത്വമുള്ളവരുടെ വിദേശത്തു ജനിച്ചതോ ദത്തെടുത്തതോ ആയ മക്കൾക്ക് പൗരത്വം അനുവദിക്കുന്നതിലുള്ള തടസ്സം നീക്കുന്ന ഭരണഘടനാ ഭേദഗതിക്ക് രാജാവ് അംഗീകാരം നൽകി. ഭേദഗതി ബിൽ നേരത്തേ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയിരുന്നു. നിയമപരിഷ്കാരം ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് ഗുണകരമാണ്.

കാനഡയിൽ പൗരത്വമുള്ള മാതാപിതാക്കളിലൊരാൾ വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടയാളോ ആണെങ്കിൽ, അവരുടെ വിദേശത്തു ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ മക്കളെ പാരമ്പര്യ വഴിയിൽ കനേഡിയൻ പൗരരായി കണക്കാക്കില്ലെന്നായിരുന്നു ഇതുവരെയുള്ള വ്യവസ്ഥ. ഈ വ്യവസ്ഥ ഏർപ്പെടുത്തിയ 2009 ലെ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് 2023 ഡിസംബറിൽ ഒന്റേറിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ്(വിചാരണക്കോടതി) വിധിച്ചു.

ഈ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകിയില്ല. പകരം, വ്യവസ്ഥ കൂടുതൽ ഉദാരമാക്കിക്കൊണ്ട് ഈ വർഷം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നു. ബിൽ പ്രാബല്യത്തിലാകുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല. അതുവരെ ഇടക്കാല നടപടികളാകാം. ഈ കാലത്ത് പൗരത്വ അപേക്ഷ സമർപ്പിക്കുന്നവർ, നിയമം പ്രാബല്യത്തിലാകുമ്പോൾ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments