Saturday, December 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിനുനേരേ ബോംബേറ്; പാലക്കാട്ട് രണ്ടുപേര്‍ പിടിയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീടിനുനേരേ ബോംബേറ്; പാലക്കാട്ട് രണ്ടുപേര്‍ പിടിയില്‍

പാലക്കാട്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. കുത്തന്നൂര്‍ സ്വദേശി അഖില്‍, ഇയാളുടെ സുഹൃത്ത് രാഹുല്‍ എന്നിവരെയാണ് കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 16-നായിരുന്നു കേസിനാസ്പദമായ സംഭവം.

പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയിലാണ് കുത്തന്നൂര്‍ സ്വദേശിനിയായ 17-കാരിയുടെ വീടിന് നേരേ പ്രതികള്‍ ബോംബെറിഞ്ഞത്. 16-ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപ്രതികളെയും പിടികൂടിയത്.

യൂട്യൂബ് നോക്കിയാണ് പെട്രോള്‍ബോംബ് ഉണ്ടാക്കിയതെന്നാണ് പ്രതികളുടെ മൊഴി. സംഭവസമയത്ത് ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments