വാഷിങ്ടൻ:പ്രതിരോധ രഹസ്യങ്ങൾ നിയമവിരുദ്ധമായി കൈവശം വച്ചുവെന്നാരോപിച്ച് ഇന്ത്യൻ വംശജനായ വിദേശകാര്യവിദഗ്ധൻ ആഷ്‌ലി ജെ ടെല്ലിസ് (64) യുഎസിലെ വെർജീനിയയിൽ അറസ്റ്റിലായി. അമേരിക്കൻ പ്രതിരോധ–വിദേശനയ രംഗത്ത് ആദരിക്കപ്പെടുന്ന ടെല്ലിസ് ജോർജ് ഡബ്ല്യു ബുഷ് ഭരണകാലത്ത് ഇന്ത്യ–യുഎസ് ആണവക്കരാറിന്റെ (2008) രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ചു.
10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയിരിക്കുന്നത്. പ്രതിരോധ രഹസ്യങ്ങൾ ചൈനയ്ക്കു കൈമാറിയിട്ടുണ്ടാവാമെന്ന ആരോപണവും എഫ്ബിഐ കോടതിയിൽ നൽകിയ റിപ്പോർട്ടിലുണ്ട്. മുംബൈയിൽ ജനിച്ച ടെല്ലിസ് ഷിക്കാഗോ സർവകലാശാലയിൽനിന്നാണു ബിരുദാനന്തര ബിരുദം നേടിയത്. തുടർന്നാണ് യുഎസ് വിദേശകാര്യ സർവീസിൽ പ്രവേശിച്ചത്.



